ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. 2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റാകും നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിക്കുകയെന്നാണു നിഗമനം. കാര്‍ഷിക മേഖലയ്ക്കും വലിയ വിഹിതം മാറ്റിവയ്ക്കാനാണു സാധ്യത. അടുത്ത സാമ്പത്തികവര്‍ഷം 8 മുതല്‍ 8.5% വരെ വളര്‍ച്ചയാണു സാമ്പത്തിക സര്‍വേ പ്രവചിക്കുന്നത്.