KERALANEWS

എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

വടക്കാങ്ങര: വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പരിധിയിയിലുള്ള പത്താക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ആദരിച്ചു.സമദ് മാസ്റ്റര്‍, നൂര്‍ജഹാന്‍ ദമ്പതികളുടെ മകള്‍ അന്‍ഷിദ ടി., കുഞ്ഞിമുഹമ്മദ്, ഉമൈബ ദമ്പതികളുടെ മകള്‍ ഫാത്വിമ സന,സൈനുല്‍ ആബ്ദീന്‍, റോസ്‌ന ദമ്പതികളുടെ മകള്‍ ഇഫ്ഫ ആബ്ദീന്‍, അബ്ദുല്‍ ലത്തീഫ്, സറീന ദമ്പതികളുടെ മകന്‍ അഷ്മില്‍ അമ്പലക്കുത്ത്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ ആരിഫ ദമ്പതികളുടെ മകള്‍ ആയിശ ഷിഫ്‌ന, എറുമ്പത്ത് ബഷീര്‍, സന ദമ്പതികളുടെ മകള്‍ മിന്ന ഫാത്വിമ, നെടുങ്കണ്ടത്തില്‍ ഹുസൈന്‍ ജുമൈല ദമ്പതികളുടെ മകള്‍ അംന ഹുസൈന്‍ എന്‍.കെ എന്നിവരെയാണ് ആദരിച്ചത്.ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് തങ്കയത്തില്‍, എജ്യൂക്കേഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍, എച്ച്.എം.എസ് മദ്‌റസ പ്രിന്‍സിപ്പല്‍ ഷഹീര്‍ തങ്കയത്തില്‍, അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
Close
Close