KERALALATEST

എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

കൊച്ചി; എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.കുട്ടികൾ ഒന്നിച്ചെത്തി പരീക്ഷ നടത്തുന്നത് രോ​ഗവ്യാപനത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. നേരത്തെ പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിയിരുന്നു.

Related Articles

Back to top button