BREAKING NEWSKERALALATEST

എസ്ഡിപിഐയുമായുള്ള സഖ്യം എതിര്‍ത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ കൗണ്‍സില!ര്‍ക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി. എസ്ഡിപിഐസിപിഎം ബന്ധത്തെ പരസ്യമായി എതി!ര്‍ത്ത നഗരസഭാ കൗണ്‍സിലറും താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയുമായ വി ആര്‍ ജോണ്‍സണെയാണ് പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ലോക്കല്‍ കമ്മിറ്റിയാണ് അച്ചടക്ക നടപടി നിര്‍ദ്ദേശിച്ചത്. എസ്ഡിപിഐ പിന്തുണയോടെ നഗരസഭ ഭരിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴായി ജോണ്‍സണ്‍ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പാര്‍ട്ടി നടപടിയെക്കുറിച്ച് ഔദ്യോഗികമായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ജില്ലാ കമ്മിറ്റി അംഗം ടി സക്കീര്‍ ഹുസൈന്‍, ഏരിയാ കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ പാര്‍ട്ടി കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് അപൂര്‍വമാണ്.
ലോക്കല്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കണം. എസ്ഡിപിഐ പിന്തുണയോടെ നഗരസഭയുടെ അധികാരം പിടിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയപ്പോള്‍ മുതല്‍ ജോണ്‍സണ്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജോണ്‍സണെതിരെ എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ജോണ്‍സണെതിരെ അന്വേഷണം നടത്തി ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker