BUSINESSBANKING

എസ്ബിഐ അഡ്വാന്റേജ് ഫണ്ടില്‍ 20,000 കോടി രൂപ കടന്നു

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ടിന്റെ ഈയിടെ അവതരിപ്പിച്ച എസ്ബിഐ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ രണ്ട്, മൂന്ന് നിര റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നും റെക്കോര്‍ഡ് വരവ് രേഖപ്പെടുത്തി. ഫണ്ടിലേക്കുള്ള 65 ശതമാനം വരവും രണ്ട്, മൂന്ന് നിര റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നാണ്. മുന്‍ നിരയിലുള്ള എട്ടു നഗരങ്ങളില്‍ നിന്നായിരുന്നു ബാക്കി. ഫണ്ട് ഹൗസിന്റെ മറ്റൊരു ഹൈബ്രിഡ് സ്‌കീമായ എസ്ബിഐ ഹൈബ്രിഡ് ഫണ്ടിന്റെ മാനേജ്‌മെന്റിനു കീഴിലുള്ള ആസ്തികള്‍ (എയുഎം) 50,000 കോടി രൂപയിലേക്ക് അടുക്കുന്നു. ഈ രംഗത്തെ ഏറ്റവും വലിയ ഇക്വിറ്റി കേന്ദ്രീകരിച്ചുള്ള സജീവ ഫണ്ടാണിത്.
എസ്ബിഐ ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ടും ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഫണ്ടാണ്.
ഈയിടെ സമാപിച്ച എന്‍എഫ്ഒയില്‍ എസ്ബിഐ ബിഎഎഫ് മ്യൂച്ച്വല്‍ ഫണ്ട് വ്യവസായത്തിലെ എക്കാലത്തെയും ഉയര്‍ന്ന എയുഎം സമാഹരിച്ചു. സ്ഥിരമായ പുതിയ വരവുകളുടെ പിന്തുണയില്‍ ഫണ്ട് എയുഎം 20000 കോടി രൂപ കടന്നു. ഈ എന്‍എഫ്ഒയിലൂടെ ഫണ്ട് ഹൗസ് 93 ശതമാനം പിന്‍കോഡുകളും കവര്‍ ചെയ്തു. രാജ്യത്തുടനീളനീളമായി നാലു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. നിക്ഷേപക കൂട്ടായ്മയില്‍ നിന്നും ഒരു ലക്ഷം പുതിയ പാനുകള്‍ കൂട്ടിചേര്‍ത്തു.
മൂലധന വിപണിയില്‍ ശക്തമായ കുതിപ്പ് നടക്കുമ്പോള്‍ നിക്ഷേപകര്‍ പലപ്പോഴും ശരിയായ അസറ്റ് അലോക്കേഷന്‍ നഷ്ടപ്പെടുത്തുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആദ്യമായി ഇറങ്ങുന്നവര്‍ക്കും അപകട സാധ്യത കുറഞ്ഞ നിക്ഷേപം അന്വേഷിക്കുന്നവര്‍ക്കും ഹൈബ്രിഡ് ഫണ്ടുകളാണ് ഏറ്റവും അനുയോജ്യമെന്ന് ഫണ്ട് ഹൗസ് വിശ്വസിക്കുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker