KERALALATEST

എസ്.ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്

കൊച്ചി: എസ്.ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് സംഗീത ലക്ഷ്മണയ്ക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ.ടി ആക്ട് നിയമപ്രകാരവുമാണ് കേസ്.

സംഗീത ലക്ഷ്മണ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച പോസ്റ്റാണ് കേസിനാസ്പദമായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐ ആയി ആനി ശിവ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യിലിരിപ്പുകൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവര്‍ മറ്റുള്ളവരുടെ ചുമതല എങ്ങനെ ഏറ്റെടുക്കും എന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker