BREAKING NEWSKERALALATEST

എസ്.ഐ.യെ കൈയേറ്റം ചെയ്ത സംഭവം: കൊലക്കേസ് പ്രതിയടക്കം 20 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ചിറ്റാരിപ്പറമ്പ് (കണ്ണൂര്‍): അക്കര വട്ടോളി കോട്ടയില്‍ കണ്ണവം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. വി.പി. ബഷീറിനെ കൂട്ടംചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം 20 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ബി.ജെ.പി. പ്രവര്‍ത്തകന്‍ അനന്തേശ്വരത്ത് മഹേഷിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട കോട്ടയിലെ ഉത്തമന്‍, റിജേഷ്, വിജില്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം രാത്രി സ്‌പെഷ്യല്‍ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി കോട്ടയില്‍ ഭാഗത്തേക്ക് പോയതായിരുന്നു എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. റോഡില്‍ കൂട്ടംകൂടിനിന്ന ഇരുപത്തിയഞ്ചോളംപേര്‍ പേര്‍ പോലീസ് വാഹനം കണ്ട് പെട്ടെന്ന് ഓടിമാറി.
സ്ഥലത്തുണ്ടായിരുന്ന ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടി പ്പോയവര്‍ തിരികെയെത്തി തടഞ്ഞു. എസ്.ഐ.യെ കൈയേറ്റം ചെയ്ത് കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കണ്ണവം സി.ഐ. ശിവന്‍ ചോടോത്തും സംഘവും ചേര്‍ന്ന് വഴി തടസ്സമുണ്ടാക്കിയരെ ബലമായി മാറ്റുകയും എസ്.ഐ.യെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനുമാണ് കേസ്. പ്രതികള്‍ ഒളിവിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker