LOCAL NEWSTHIRICHUR

എസ്. വൈ.എസ് ഹരിത മുറ്റം ഒരുക്കുന്നു

തൃശൂര്‍: മഴകാലത്തിന്റെ  തുടക്കത്തിൽ പരിസ്ഥിതി സംരക്ഷണവും പ്രയോഗവും ലക്ഷ്യം വെച്ച് എസ് വൈ എസ് ജില്ലയിൽ വ്യാപകമായി പാതിനായിരം ഹരിത  മുറ്റം ഒരുക്കുന്നു. പ്രവർത്തകരുടെ  വീടും പറമ്പും  ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചു ഹരിതാഭമാക്കുകയും അടുക്കള തോട്ടം നിർമിക്കുകയുമാണ് ലക്ഷ്യം പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ചമനുഷ്യന്‍റെ  രാഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ ആചരിക്കുന്ന ക്യാമ്പയിന്റെ മുന്നോടിയായി പ്രവർത്തകർ പരസ്പരം വിത്തും തൈകളും കൈമാറ്റം ചെയ്യുന്ന വിത്തൊരുമ മണ്ണുത്തിയില്‍ ഷിഹാബ് ഹാജിയുടെ വസതിയില്‍ വെച്ച് ജില്ലാ പ്രസിഡണ്ട് ഡോ.അബ്ദുൽ റസാഖ് അസ്ഹരി ഇടശ്ശേരിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന  റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹിം ഹാജി, ജില്ലാ നേതാക്കളായ അബ്ദുൽ അസീസ് നിസാമി, അബ്ദുൽ വഹാബ് സഅദി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജന.സെക്രട്ടറി ഷെമീർ എറിയാട് സ്വാഗതവും  സാമൂഹികം സെക്രട്ടറി മിദ്ലാജ് മതിലകം നന്ദിയും പറഞ്ഞു.
Contact Number
8089444005

Related Articles

Back to top button