ന്യൂഡല്‍ഹി: ജോലിയിലും, വിദ്യാഭ്യാസത്തിലും എസ്.സി./എസ്.ടിക്കാരിലെ അതി പിന്നാക്കകാര്‍ക്കായി ഉപസംവരണം നല്‍കുന്നത് ശരിവച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം ത്രിവേദി ഭിന്ന വിധി എഴുതി.
ഉപസംവരണം ശരിവച്ച ഭരണഘടനാ ബെഞ്ച് എന്നാല്‍ സംവരണത്തിനായി മാറ്റി വച്ചിട്ടുള്ള മുഴുവന്‍ സീറ്റുകളും അതി പിന്നാക്കകാര്‍ക്കായി നീക്കി വയ്ക്കരുതെന്ന് നിര്‍ദേശിച്ചു. അതി പിന്നാക്കകാര്‍ക്കായി ഉപസംവരണം ഏര്‍പെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
2004 ലെ ഇ.വി. ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി റദ്ദാക്കി കൊണ്ടാണ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി. എസ്.സി./എസ്.ടിക്കാരിലെ അതി പിന്നാക്കകാര്‍ക്കായി ഉപസംവരണം നല്‍കുന്നത് ഭരണഘടനയുടെ 14, 341 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ വ്യക്തമാക്കി.
60 Less than a minute