
ചെന്നൈ: സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കരീമ ബീഗത്തിന്റെ സംസ്കാര ചടങ്ങ് ഇന്നുതന്നെ നടക്കും. സംഗീതഞ്ജന്‍ രാജഗോപാല കുലശേഖരന് ആണ് കരീമ ബീഗത്തിന്റെ ഭര്‍ത്താവ്.
അമ്മയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് മരണവിവരം റഹ്മാന് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. താന്‍ സംഗീതത്തിലേക്ക് എത്താന്‍ കാരണം അമ്മയാണെന്ന് റഹ്മാന് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
എ ആര് റഹ്മാന് ഒമ്പത് വയസുളളപ്പോഴായിരുന്നു പിതാവ് രാജഗോപാല കുലശേഖരന്റെ മരണം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അമ്മ കരീമ ബീഗമായിരുന്നു എ ആര് റഹ്മാനെ വളര്‍ത്തിയത്.