കൊച്ചി : സ്പെഷ്യാലിറ്റി കോട്ടിങ്ങിലെ മുന്‍നിരക്കാരും ഇന്ത്യയിലെ മികച്ച പെയ്ന്റ് ബ്രാന്‍ഡുകളിലൊന്നുമായ ഷീന്ലാക്ക് ഓസ്കാര്‍ ജേതാവും സംഗീത സംവിധായകനുമായ എ.ആര്. റഹ് മാനെ ്രാന്ഡ് അംബാസിഡറായി നിയമിച്ചു.
മരം , സംരക്ഷണം , തറ, വ്യവസായം, ഓട്ടോമോട്ടീവ് എന്നിവയുടെ കോട്ടിങ്ങിനായി കമ്പനി ഉത്്പാദിപ്പിക്കുന്ന വിപുലമായ ഉത്്പന്ന നിരയുടെ പുതുമ , ഗുണനിലവാരം തുടങ്ങിയ സവിശേഷതകള്‍ വിളിച്ചോതിക്കൊണ്ടു വിവിധ മാധ്യമങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പരസ്യങ്ങളെ ഇനി മുതല്‍ നയിക്കുന്നത് എ.ആര്. റഹ് മാന്‍ ആയിരിക്കുമെന്ന് ഷീന്ലാക്ക് പെയ്ന്റ്സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ സൂധീര്‍ പീറ്റര്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ വീടുകള്‍, ജോലി സ്ഥലങ്ങള്‍ , ഓര്‍ഗനൈസേഷനുകള്‍ എന്നിവയ്ക്കായുള്ള ഷീന്ലാക്കിന്റെ മികച്ച ഗുണ നിലവാരമുള്ള പ്രോട്ടക്ടീവ് പെയിന്റ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കാമ്പയ്നുകള്ക്കായിരിക്കും പ്രത്യേക ശ്രദ്ധ നല്‍കുക.
ഈ ഉല്‍പ്പന്ന ശ്രേണികള്‍ക്ക് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഫംഗസ് വിരുദ്ധ ഗുണങ്ങളും ഇന്റീരിയര്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതിന് വായു ശുദ്ധീകരണവും സ്വയം വൃത്തിയാക്കാനുള്ള ഗുണങ്ങളും ഉണ്ട്.