ENTERTAINMENTMALAYALAM

എ.ആർ റഹ്മാനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനവുമായി ആറാട്ട്

മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനരംഗം ചിത്രീകരിക്കാനൊരുങ്ങി മോഹൻലാൽ ചിത്രം ആറാട്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്‌ണൻ ആണ്. സംഗീത ഇതിഹാസം എ ആർ റഹ്മാനും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോടികൾ ചിലവഴിച്ച് ഒരുക്കുന്ന ഗാനരംഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ വച്ചാണ്. ബ്രഹ്മാണ്ഡ സെറ്റിട്ട് വലിയ സാങ്കേതികമികവോടെയാകും ചിത്രീകരണം.

യോദ്ധ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് എ ആർ റഹ്മാൻ സംഗീതം പകർന്നിട്ടുണ്ട്. എ ആർ റഹ്മാൻ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് അപൂർവമാണ്. ഇതിനു മുമ്പ് വിജയ്‌ക്കൊപ്പം ബിഗിലിലെ ഗാനരംഗത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

ആറാട്ട് ഗോപൻ എന്ന കഥാപത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായി കുമാർ, സിദ്ദിഖ്, വിജയ രാഘവൻ, നന്ദു, ഷീല, ബിജു പപ്പൻ ,സ്വാസിക , മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയ കൃഷ്ണയാണ്, ക്യാമറ വിജയ് ഉലകനാഥ്, എഡിറ്റർ സമീർ മുഹമ്മദ് , കല സംവിധാനം ജോസഫ് നെല്ലിക്കൽ തുടങ്ങിയരാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker