പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ ഉക്രൈനില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെട്ട് അമേരിക്ക. ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.റഷ്യ-ഉക്രൈന് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ മാസം 20ന് മുന്‍പ് യുക്രെയ്നിനെ റഷ്യ ആക്രമിച്ചേക്കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
എന്നാല്‍ അമേരിക്കയെ കൂടാതെ ഇന്ത്യ,ബ്രിട്ടന്, കാനഡ എന്നീ രാജ്യങ്ങളും പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി.ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിര്‍ദേശം നല്കി. എല്ലാവിധത്തിലുള്ള മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂര്‍ത്തിയാക്കാന്‍ ഉക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദ്ദേശം നല്കി.
യുകെ പൗരന്മാര് ഉക്രൈയ്ന് വിട്ടു പോരണമെന്നും ആ രാജ്യത്തേക്ക് യാത്ര നടത്തരുതെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്സന് അഭ്യര്‍ഥിച്ചു. റഷ്യ യുക്രൈന് ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോറിസ് ജോണ്സണ് പറഞ്ഞു. പിന്നാലെ, കാനഡ, നെതര്‍ലാന്‍ഡ്സ്, ലാറ്റ്വിയ, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്മാരോട് ഉക്രെയ്ന് വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.