അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപും ജോ ബൈഡനും തമ്മില്‍ നടന്ന സംവാദം അവസാനിച്ചു.
ജയിച്ചാല്‍ ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേ?ഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു ബൈഡന് മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന് പ്രതികരിച്ചു.
കൊവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡന് സംവാദത്തില്‍ ആരോപിച്ചു. ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന് തയ്യാറാകുമെന്ന് ട്രംപ് പ്രതികരിച്ചു. തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിച്ചത്. ഡെമോക്രാറ്റ് ഭരണത്തില്‍ ന്യുയോര്‍ക് പ്രേതന?ഗരമായി. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന ഇടങ്ങളില്‍ രോ?ഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.
നികുതി അടച്ചതിന്റെ രേഖകള്‍ ട്രംപ് പുറത്തുവിടണമെന്ന് ബൈഡന് ആവശ്യപ്പെട്ടു. 2016 മുതല്‍ ട്രംപ് നികുതി രേഖകള്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളര്‍ താന്‍ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു.