LOCAL NEWSKOTTAYAM

ഏറ്റുമാനൂര്‍ ജോസഫിന് വിട്ടു നല്‍കില്ല, കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം; ഡി.സി.സി ഓഫിസില്‍ പ്രതിഷേധം

കോട്ടയം:ഏറ്റുമാനൂര്‍ നിയമസഭാ സീറ്റ് പി.ജെ ജോസഫ് വിഭാഗത്തിന് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.യൂത്ത് കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ഓഫിസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ഡി സി സി ഓഫിസിന്റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് തവണയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഏറ്റുമാനൂര്‍ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടത്. ഈ സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ വിജയിച്ചത് കേരള കോണ്‍ഗ്രസ് ആണെന്നും , അത് കൊണ്ട് തങ്ങള്‍ക്ക് തന്നെ സീറ്റ് വിട്ടു നല്‍കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു.ഈ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ട് നല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായത്

പ്രതിഷേധത്തിടെ മാധ്യമ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.
പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷം.അക്രമത്തിന് നേതൃത്വം നല്‍കിയരണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button