BUSINESSBANKING

ഏഷ്യയിലെ ഏറ്റവും വലിയ മാലിന്യം ഊര്‍ജ്ജമാക്കി മാറ്റുന്ന പ്ലാന്റിന് ധനസഹായവുമായി എച്ച്ഡിഎഫ്‌സി

ഇന്‍ഡോര്‍ : ഇഎസ്ജി പദ്ധതിക്ക് കീഴില്‍ എച്ച് ഡിഎഫ്‌സി ബാ്ങ്ക് ഇന്‍ഡോര്‍ ക്ലീന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായയി ചേര്‍ന്ന് പ്രതിദിനം 550 ടണ്‍ ഖരമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കുന്ന പ്ലാന്റ് ആണിത്. ഏഷ്യയിലെ ഏറ്റവും വലിയ ബയോസി എന്‍ജി പ്ലാന്റ് വികസിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായിഎച്ച് ഡിഎഫ്‌സി ബാങ്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് , പ്രൊഡക്ടസ് ഗ്രൂപ്പ് ഹെഡ് രാകേഷ് സിംഗ് പറഞ്ഞു
ഗ്രീന്‍ ഗ്രോത്ത് ഇക്വിറ്റി ഫണ്ടാണ് ഇന്‍ഡോര്‍ ക്ലീന്‍ എനര്‍ജി പ്രൈവറ്റ്് ലിമിറ്റഡിനെ പ്രൊമോട്ട് ചെയ്യുന്നത്. ഇത് എന്‍ഐഐഎഫ്, യുകെ ഗവണ്മന്റ് തുടങ്ങിയ ആങ്കര്‍ നിക്ഷപമുള്ള ഇന്ത്യയിലെ ഏറ്റവും വിലിയ ക്ലൈമറ്റ് ഇംപാക്ട് ഫണ്ടാണ്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോബര്‍ധന്‍ പ്രാന്റ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. പ്ലാന്റിന് പ്രതിദിനം 5550 ടണ്‍ ഈര്‍പ്പമുള്ള ജൈവ മാലിന്യം സംസ്്കാരിക്കാനും 17,00 കിലോഗ്രാം സിന്‍ജിയും 100 ടണ്‍ ജൈവ കമ്പോസ്റ്റും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
എച്ച്ഡിഎഫ് സി ബാങ്ക് അതിന്റെ ഇഎസ്സി പ്രതിബദ്ധതയ്ക്കു കീഴില്‍ മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടി ധനസഹായം നല്‍കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഇന്‍ഡോര്‍ നഗരത്തില്‍ നിന്നും പുറംതള്ളുന്ന ഖരമാലിന്യങ്ങളില്‍ നിന്ന് 50 ശതമാനം സംസ്‌കരിക്കുകയും 100 ശതമാനം ഹരിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും ചെയ്യും. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ഐസിഇപിഎല്ലിന് 20 വര്‍ഷത്തെ കണ്‍സെഷന്‍ കരാര്‍ ഉണ്ട്.
കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കാനും 20312032 ആകുമ്പോഴേക്ക് ബാങ്കിനെ കാര്‍ബണ്‍ ന്യൂടല്‍ ആക്കാനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ധനസഹായം എന്ന് രാകേഷ് സിംഗ് പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker