BREAKING NEWSLATESTNATIONALTravel

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍… അവര്‍ എങ്ങനെ പണക്കാരായി

ഇന്ത്യയിലെ ഏറ്റവും സമ്പന്നര്‍ വസിക്കുന്ന ഇടമെന്നു കേള്‍ക്കുമ്പോല്‍ മുംബൈയും ഡല്‍ഹിയും ജുഹു ബീച്ചുമൊക്കെയാലും മനസ്സിലെത്തുക. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പട്ടണം കാണണമെങ്കില്‍ ഗുജറാത്തിലെ കച്ചിലുള്ള മാധാപാര്‍ ഗ്രാമത്തിലെത്തണം. സമ്പന്ന നഗരത്തിന്റെ ആഢംബരങ്ങളും ധാരാളിത്തങ്ങളും ഒന്നും ഇവിടെ കാണുവാനില്ല. സമ്പന്ന പട്ടണം തേടി കാണാമെന്ന് വിചാരിച്ചു ഇവിടെ വന്നാല്‍ കാത്തിരിക്കുന്നത് ഒരു തനി ഗുജറാത്ത് പട്ടണ കാഴ്ചകള്‍ മാത്രമാണ്.തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമായ മാധാപാറിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മാധാപാര്‍ കാഴ്ചയില്‍ ഒരു സാധാരണ ഗ്രാമം തന്നെയാണ്. ഗുജറാത്തിലെ സാധാരണ ഗ്രാമങ്ങളുടെ കെട്ടിലും മട്ടിലും നില്‍ക്കുന്ന, ഇവിടം പക്ഷെ പ്രസിദ്ധമായിരിക്കുന്നത് ബാങ്ക് നിക്ഷേപങ്ങളുടെ പേരിലാണ്. 12ാം നൂറ്റാണ്ടില്‍ കച്ച് ഗുര്‍ജാര്‍ ക്ഷത്രിയ വിഭാഗക്കാര്‍ മാധാപാറിലെത്തിയതു മുതലാണ് ഈ നാടിന്റെ ചരിത്രം ആരിഭിക്കുന്നത്. മാധാപാര്‍ ഉള്‍പ്പെടെ 18 ഗ്രാമങ്ങളാണ് ഇവര്‍ ഇവിടെ സ്ഥാപിച്ചത്. 1473-1474 കാലഘട്ടത്തില്‍ ധനേതി ഗ്രാമത്തില്‍ നിന്ന് മാധാപറിലേക്ക് മാറിയ മാധ കാഞ്ചി സോളങ്കിയുടെ പേരില്‍ നിന്നാണ് ഗ്രാമത്തിനു ഈ പേര് ലഭിക്കുന്നത്. അന്ന് രൂപപ്പെട്ട മാധാപാര്‍ ഇന്ന് ജുനാ വാസ് എന്നാണ് അറിയപ്പെടുന്നത്. ഈ കാലത്തു തന്നെയാണ് ഇവിടുത്തെ ക്ഷേത്രങ്ങളും മറ്റും നിര്‍മ്മിക്കുന്നത്.
എഡി 1576 ല്‍ പട്ടേല്‍ വിഭാഗത്തില്‍പെട്ട ആളുകള്‍ ഇവിടെ വന്നതു മുതലാണ് ഈ നാടിന്റെ സ്ഥിതി മാറിത്തുടങ്ങിയത്. പുതിയ രീതികളായിരുന്നു പിന്നീട് ഇവിടെ വന്നത്. ഇതേ കാലത്തോട് അടുപ്പിച്ചാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ ഉയരുന്നത്.
ഇന്ന് തെക്കേ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നാണ് മാധാപാര്‍ അറിയപ്പെടുന്നത്. ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിയും അമേരിക്കയിലും ആഫ്രിക്കയിലും ഒക്കെയാണ് ജീവിക്കുന്നത്. എന്നാല്‍ തങ്ങളുടെ പണം ഇവിടുത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് ഇവരുടെ പതിവ്.
ഏകദേശം ഒന്നര ലക്ഷത്തിനടുത്താണ് മാധാപാര്‍ ഗ്രാമത്തിലെ ജനസംഖ്യയുള്ളത്. ഇവിടുത്തെ ബാങ്കുകളിലെ ആളോഹരി നിക്ഷേപം എന്നു പറയുന്നത് 12 ലക്ഷം രൂപയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശരാശരി ജിഡിപി 132,000 ഡോളര്‍ ആണ് ഇവിടുത്തേത്. എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ ബാരോമീറ്റര്‍ എന്നാണ് ഇവിടുത്തെ നിക്ഷേപങ്ങളെ സാമ്പത്തിക മേഖലയിലുള്ളവര്‍ വിളിക്കുന്നത്. 200 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപമാണ് ഇവിടെയുള്ളത്.
ഇവിടെ താമസിച്ചു പോന്ന വിവിധ വിഭാഗക്കാര്‍ തന്നെ നിര്‍മ്മിച്ച ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പുരാതനങ്ങളായ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. സനാതന്‍ താക്കൂര്‍ മന്ദിര്‍, മഹാദേവ് ക്ഷേത്രം, ബാര്‍ല ക്ഷേത്രം, സ്വാമിനാരായണ ക്ഷേത്രം (1949) എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. സോളങ്കിയിലെ മോമായ് മാത , റാത്തോഡ് കുലദൈവതാ ക്ഷേത്രങ്ങളും ഇവിടെ കാണാം. പഴയ താക്കൂര്‍ മദിര്‍, ശിവ മന്ദിര്‍, പ്രശസ്ത ബാര്‍ല ക്ഷേത്രം എന്നിവയുടെ രേഖകള്‍ പ്രകാരം 1880-1890 കാലഘട്ടത്തില്‍ സിന്ധിലെ റെയില്‍വേ കരാര്‍ ജോലികളായി അദ്ദേഹം സമ്പാദിച്ച പണത്തില്‍ നിന്ന് മിസ്ട്രി സമുദായത്തിലെ മിസ്ട്രി മന്ദന്‍ ജിവാനി ചൗഹാന്‍ നിര്‍മ്മിച്ചതാണ് .
ജീവിതരീതികള്‍ മാറിയതോടെ ഇന്ന് വികസനത്തിന്റെ പാതയിലാണ് ഈ ഗ്രാമവും.
അടുത്ത കാലത്തായി, നഗരം പച്ചയായി മാറി. പുതിയ തടാകങ്ങള്‍, ചെക്ക് ഡാമുകള്‍, ആഴത്തിലുള്ള കുഴല്‍ കിണറുകള്‍ എന്നിവ വര്‍ഷം മുഴുവനും ശുദ്ധജലം നല്‍കുന്നു. പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker