തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടര്‍മാര്‍ക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി നിയമിച്ചത്. ഐടി മിഷന്‍ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍. കോട്ടയം കളക്ടര്‍ വി വിഘ്‌നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നല്‍കി.
108 Less than a minute