KERALANEWS

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം: സിപിഎമ്മുകാരായ 18 പ്രതികളിൽ 14 പേർ കുറ്റക്കാർ, ശിക്ഷ വിധി ഈ മാസം 30ന്

തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രൻ വധകേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് സിബിഐ കോടതി.4 പേരെ വെറുതെ വിട്ടു.കൊലപാതകം , ഗൂഡാലോചന , ആയുധ കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.പ്രതികളെല്ലാം സി പി എം പ്രവർത്തകരാണ്.2010 ഏപ്രിൽ 10 നാണ് വീട്ടിനുള്ളിൽ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്.വെറുതെ വിട്ട പ്രതികളില്‍ ജയമോഹൻ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. തിരുവനന്തപുരം സിബി ഐ കോടതി ഈ മാസം 30 ന് ശിക്ഷ വിധിക്കും.19 പ്രതികളുണ്ടായിരുന്ന കേസിൽ ഒരു പ്രതി മരിച്ചിരുന്നു.2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി രാഭഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് പിന്നിൽ. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെയാണ് വെട്ടികൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പോലിസും, പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 19 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ ഒരു പ്രതി മരിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്കർ പുറമേ ഗൂഡാലോചനക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ എന്നിവർ പ്രതികളാണ്. മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റഫ് അംഗമായ മാർക്സണും പ്രതികളാണ്.

 

2019ലാണ് സിബിഐ കുറ്റപത്രം നൽകിയത്. 126 സാക്ഷികളുണ്ടായിരുന്നന കേസിൽ സിപിഎം പ്രവർത്തകരായ സാക്ഷികള്‍ കൂറുമാറി. അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷൻ സാക്ഷിയായ വിസ്തരിച്ച ഡിവൈഎസ്പി വിനോദ് കുമാർ മൊഴി നൽകിയതും വിവാദമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്.

Related Articles

Back to top button