BREAKING NEWSENTERTAINMENTMALAYALAM

ഐഎഫ്എഫ്‌കെ: സുവര്‍ണചകോരം സ്വീഡിഷ് ചിത്രമായ ക്ലാര സോളയ്ക്ക്, നിഷിദ്ധോ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോര പുരസ്‌കാരം സ്വീഡിഷ് ചിത്രമായ ‘ക്ലാര സോള’യ്ക്ക്. മികച്ച സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം കാമില കംസ് ഔട്ട് ടുനെറ്റിലൂടെ ഇനെസ് മരിയ ബരിനേവോ നേടി. മികച്ച നവാഗത സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം ക്ലാര സോളയിലൂടെ നതാലി മെസെന്‍ സ്വന്തമാക്കി.

മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കള്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രം ‘നിഷിദ്ധോ’.
നെറ്റ്പാക്ക് പുരസ്‌കാരംകൂഴങ്കള്‍ ( വിനോദ് രാജ് )
നെറ്റ്പാക്ക് പുരസ്‌കാരം (മലയാളം) ആവാസ വ്യൂഹം(കിഷന്‍)
ഫിപ്രസ്‌ക്രി പുരസ്‌കാരം യു റിസംബിള്‍ മി
ഫിപ്രസ്‌ക്രി പുരസ്‌കാരം (മലയാളം) ആവാസവ്യൂഹം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker