BREAKING NEWSKERALA

ഐഎസ്ആര്‍ഒ ചാരക്കേസ് : മുന്‍ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരംന്മ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ നാലാം പ്രതിയാണ് സിബി മാത്യൂസ്. കഴിഞ്ഞ ദിവസമാണ് കേസില്‍ സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
അതേസമയം ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷണത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സിബിഐ കടന്നേക്കും. കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ വേഗത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണു സിബിഐ തീരുമാനം. ഇതിന്റെ ഭാഗമായി പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരെ സിബിഐ വിളിപ്പിച്ചേക്കും. ഡല്‍ഹി പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker