KERALABREAKING NEWSLATEST

ഐഎസ്ആർഒ ചാരക്കേസ്; ശാസ്ത്രജ്ഞരെ പ്രതികളാക്കിയത് തെളിവില്ലാതെയെന്ന് സിബിഐ എഫ്‌ഐആർ

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയില്‍ സംസ്ഥാന പൊലീസ്, ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സിബിഐ എഫ്ഐആര്‍. യാതൊരു തെളിവുമില്ലാതെ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രതികളാക്കിയെന്നും മേലധികാരികള്‍ക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നമ്പി നാരായണനെ നിര്‍ബന്ധിച്ചതായും എഫ്ഐആര്‍ വ്യക്തമാക്കുന്നു. വിദേശ പൗരയെന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ മറിയം റഷീദയ്ക്ക് നിഷേധിക്കപ്പെട്ടതായും എഫ്ഐആര്‍ കുറ്റപ്പെടുത്തുന്നു.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്. 18 പ്രതികളുള്ള എഫ്ഐആറില്‍ സംസ്ഥാന പോലീസ്, ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. യാതൊരു തെളിവുമില്ലാതെ ഐഎസ്ആർ ഒ ശാസ്ത്രജ്ഞരെ പ്രതികളാക്കിയെന്നും
മേലധികാരികള്‍ക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നമ്പി നാരായണനെ നിര്‍ബന്ധിച്ചതായും എഫ്ഐആര്‍ വ്യക്തമാക്കുന്നു. മറിയം റഷീദയെ നിയമവിരുദ്ധ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ വിധേയയാക്കി. വിദേശ പൗരയെന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ മറിയം റഷീദയ്ക്ക് ലഭിച്ചില്ലെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker