KERALALATEST

ഐക്യവും സമാധാനവും നിലനില്‍ക്കണം; പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പുതുവത്സര ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ വേളയില്‍ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത് . അതിന് ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

കൊവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം . കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍’ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker