BUSINESSBUSINESS NEWS

ഐടിസിയും മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയും തമ്മില്‍ ധാരണയായി

തിരുവനന്തപുരം: മക്‌ഡൊണാള്‍ഡ്‌സ് പ്രമുഖ എഫ്എംസിജി കമ്പനിയുമായ ഐടിസിയുമായി കൈകോര്‍ക്കുന്നു. ഇതനുസരിച്ച് മക്‌ഡൊണാള്‍ഡ്‌സിന്റെ പ്രസിദ്ധമായ ഹാപ്പി മീലുകള്‍ക്കൊപ്പം ഐടിസി ഉല്‍പ്പന്നമായ മധുരം ചേര്‍ക്കാത്ത ബി നേച്വറല്‍ മിക്‌സ്ഡ് ഫ്രൂട്ടും ലഭ്യമാകും. #25AstcofHappy എന്ന ഹാഷ്ടാഗില്‍ ആരംഭിച്ചിരിക്കുന്ന പ്രചാരണവും ഇതോടൊപ്പമുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായ ബാലന്‍സ്ഡ് മീലായ മക്ആലൂ ടിക്കി ബര്‍ഗര്‍ അല്ലെങ്കില്‍ പ്രോട്ടീന്‍ സമ്പന്നമായ മക്എഗ് ഹാപ്പി മീല്‍ ബര്‍ഗര്‍ എന്നിവയില്‍ ഒന്നിനൊപ്പം പഞ്ചസാരയും പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാത്ത ഒരു ബി നേച്വറല്‍ മിക്‌സഡ് ഫ്രൂട്, നാരുകളടങ്ങിയ ഒരു കപ്പ് ജ്യൂസി കോണ്‍, കുട്ടികള്‍ക്ക് പ്രിയങ്കരമായ ഒരു കുഞ്ഞുകളിപ്പാട്ടം എന്നിവയാണ് ഹാപ്പി മീലിലുണ്ടാവുക. ആറ് രുചികരമായ ഇന്ത്യന്‍ പഴങ്ങളുടെ 100% പള്‍പ്പില്‍ നിന്നും പ്യുരി, ജ്യൂസ് എന്നിവയില്‍ നിന്നുമാണ് ബി നേച്വറല്‍ മിക്‌സഡ് ഫ്രൂട് നിര്‍മിച്ചിരിക്കുന്നത്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുടെ ഉറവിടമായ ഇതില്‍ പഞ്ചസാരയോ പ്രിസര്‍വേറ്റീവുകളോ അടങ്ങിയിട്ടില്ല.
ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആരോഗ്യകരവും പോഷകപ്രദവുമാക്കുന്നതിനായുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ മറ്റൊരു സംരംഭമാണ് പുതിയ ഹാപ്പി മീല്‍. ഇന്ത്യയുടെ പശ്ചിമ, ദക്ഷിണ ഭാഗങ്ങലുള്ള എല്ലാ മക്‌ഡൊണാള്‍ഡ് റെസ്‌റ്റോറന്റുകളിലും ഈ പുതിയ ഹാപ്പി മീല്‍ ലഭ്യമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker