BREAKING NEWSKERALALATESTNEWS

ഐടി സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്ന സുരേഷിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനാണെന്ന് അയല്‍വാസി പറഞ്ഞു. ഐടി സെക്രട്ടറി തന്റെ ഔദ്യോഗിക കാറില്‍ വരാറുണ്ടായിരുന്നു. ഫ്ളാറ്റില്‍ മദ്യ സത്കാരം പതിവായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിയിലാണ് സ്വപ്ന താമസിച്ചിരുന്നത്. നാല് വര്‍ഷത്തോളം സ്വപ്ന ഇവിടെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് വര്‍ഷമാണ് ഐടി സെക്രട്ടറി ഇവിടെ എത്തിയത്. പുറത്തുനിന്നുള്ള പലരും എത്തിയിരുന്നു. സ്ഥിരം മദ്യപാനം ഉണ്ടായിരുന്നു. കുഴഞ്ഞ അവസ്ഥയിലാണ് പലപ്പോഴും വീട്ടില്‍ വന്നു കയറുന്നത്. സെക്യൂരിറ്റി ഇവര്‍ക്കെതിരെ പരാതി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ സെക്യൂരിറ്റിയെ ഇവരുടെ ഭര്‍ത്താവ് മര്‍ദിച്ച് പൊലീസ് കേസായി. അത് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയ ആയതിന് പിന്നാലെ സ്വപ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നല്‍കിയിരുന്നത്.

Related Articles

Back to top button