KERALA

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. സ്പർജൻ കുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ആയി നിയമിച്ചു. നിലവിലെ കമ്മീഷണർ സിഎച്ച് നാഗരാജു പൊലീസ് ഹൗസിങ് ആൻഡ് കോർപ്പറേഷൻ സിഎംഡി ആകും. ദക്ഷിണ മേഖല ഐജിയുടെ ചുമതലയും സ്പർജൻ കുമാറിന് നൽകി. സഞ്ജീബ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയായി നിയമിച്ചു.

അങ്കിത് അശോകനെ സ്പെഷ്യൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്റലിജൻസ് എസ്പിയായി നിയമിച്ചു. തൃശൂർ പൂര നടത്തിപ്പിലെ പോലീസ് വീഴ്ച്ചയ്ക്ക് പിന്നാലെ അങ്കിത്തിനെ സ്ഥലം മാറ്റിയിരുന്നു. സതീഷ് ബിനോ പൊലീസ് ആസ്ഥാന ഡിഐജിയാകും. പി പ്രകാശിനെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചു.

Related Articles

Back to top button