ENTERTAINMENT

ഐറ്റം ഡാന്‍സ് ചെയ്യണം, ഈ രംഗത്തെ മുന്‍ധാരണകള്‍ തിരുത്തിക്കുറിക്കണം -മീനാക്ഷി ശേഷാദ്രി

ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായിരുന്നു മീനാക്ഷി ശേഷാദ്രി. 80കളിലും 90കളിലും പുറത്തിറങ്ങിയ ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു അവര്‍. ബോളിവുഡില്‍ മാത്രം ഒതുങ്ങിയിരുന്നില്ല അവരുടെ അഭിനയ ജീവിതം. ഡ്യൂയറ്റ് ഉള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ സിനിമകളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയില്‍ ഒരു ഐറ്റം ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അവര്‍.
ലെഹറന്‍ റെട്രോക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ഐറ്റം ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് മീനാക്ഷി ശേഷാദ്രി തുറന്നുപറഞ്ഞത്. ഇങ്ങനെയൊരു നൃത്തരം?ഗം ചെയ്യാന്‍ അതിയായ ആ?ഗ്രഹമുണ്ടെന്നും എന്നാല്‍ അതിനുപറ്റിയ ഗാനങ്ങള്‍ വരുന്നില്ലെന്നും അവര്‍ പറഞ്ഞു. പുഷ്പ 3-യില്‍ അതിനുള്ള അവസരമുണ്ടാകട്ടെ എന്ന് ഇതിനുള്ള മറുപടിയായി അവതാരകന്‍ പറഞ്ഞു.
”ഞാന്‍ സത്യംചെയ്യുന്നു. അങ്ങനെ സംഭവിച്ചാല്‍ എല്ലാവരും അതുകണ്ട് കയ്യടിക്കും. ഇതാണ് ഐറ്റം സോംഗ് എന്നുപറഞ്ഞ് അഭിനന്ദിക്കും.” അവതാരകന്റെ വാക്കുകളോട് മീനാക്ഷിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
1995 ലാണ് മീനാക്ഷി ശേഷാദ്രി വിവാഹിതയാകുന്നത്. പിന്നീട് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറി. കുറേക്കാലം ഭരതനാട്യം, കഥക് അധ്യാപികയായി സേവനം അനുഷ്ടിച്ചു. അമേരിക്കയില്‍ നടിയ്ക്ക് ഒരുപാട് വിദ്യാര്‍ഥികളുണ്ട്. ഇപ്പോള്‍ 60-ാം വയസ്സില്‍ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മീനാക്ഷി ശേഷാദ്രി. അതിനിടെ ഏതാനും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും നല്ല പ്രൊജക്ടിനായി കാത്തിരിക്കുകയാണ് താരം.

Related Articles

Back to top button