SPORTSCRICKET

ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലി, തൊട്ടുപിന്നില്‍ രോഹിത് ശര്‍മ

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യത്തിന് ഒരു ഇളക്കവും സംഭവിച്ചില്ല. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മയും തന്നെയാണ് മുന്നില്‍.ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്ക് പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു. 871 പോയിന്റുമായി വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 855 പോയിന്റാണുള്ളത്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. റാങ്കിങ്ങില്‍ ഇത്തവണ നേട്ടമുണ്ടാക്കിയത് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഇംഗ്ലീഷ് താരം ജോണി ബെയര്‍‌സ്റ്റോയുമാണ്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി വില്യംസണ്‍ ആറാം സ്ഥാനത്തും മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബെയര്‍‌സ്റ്റോ ആദ്യ പത്തിലും ഇടം പിടിച്ചു.

ബോളര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തും അഫ്ഗാന്റെ മുജീബ് ഉര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തുമാണ്. ബോള്‍ട്ടിന് 722 പോയിന്റും ബുംറയ്ക്ക് മുജീബിനും യഥാക്രമം 719ഉം 701ഉം പോയിന്റാണുള്ളത്. ബോളര്‍മാരില്‍ നേട്ടമുണ്ടാക്കിയത് ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ്. 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആര്‍ച്ചര്‍ ആദ്യ പത്തില്‍ തന്റെ പേരും എഴുതിചേര്‍ത്തു.

ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബിയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തിയതാണ് പ്രധാന മാറ്റം. അതേസമയം ബെന്‍ സ്റ്റോക്‌സ് രണ്ട് സ്ഥാനം താഴേക്ക് പോയി. രവീന്ദ്ര ജഡേജയാണ് ഓള്‍റൗണ്ടര്‍മാരുടെ ആദ്യ പത്തിലെ ഏക ഇന്ത്യന്‍ താരം. എട്ടാം സ്ഥാനത്താണ് ജഡേജ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker