BREAKING NEWSLATESTNATIONAL

ഐ.ടി ആക്ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: സുപ്രീം കോടതി റദ്ദാക്കിയെ ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പൊലീസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം. സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനാത്മകമായ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 66 എ വകുപ്പ് റദ്ദാക്കിയതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 66 എ പ്രകാരം ഇപ്പോഴും കേസ് എടുക്കുന്നതിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പോസ്റ്റു ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്തിരുന്ന വിവാദ നിയമം 2015 മാര്‍ച്ചിലാണ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍ ഇതിനുശേഷവും വിവിധ സംസ്ഥാനങ്ങളില്‍ ഇതേ വകുപ്പ് പ്രകാരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.
66അ വകുപ്പ് റദ്ദാക്കിയ ശേഷവും ഈ വകുപ്പുപ്രകാരം രാജ്യത്ത് 1000ത്തിലേറെ കേസുകള്‍ എടുത്ത പോലീസ് നടപടി ഞെട്ടിച്ചെന്ന് അടുത്തിടെ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞിരുന്നു. ഈ നിയമം ഉപയോഗപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
66അ പ്രകാരം ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടനയാണ് കോടതിയെ സമീപിച്ചിരുന്നത്. നിയമം റദ്ദാക്കിയ ശേഷവും ഇതേവകുപ്പ് പ്രകാരം മഹാരാഷ്ട്ര (381), ജാര്‍ഖണ്ഡ് (291), യുപി (245), രാജസ്ഥാന്‍ (192), ആന്ധ്രാപ്രദേശ് (38), അസം (59), ഡല്‍ഹി (28), കര്‍ണാടക (14), തെലങ്കാന (15), തമിഴ്‌നാട് (ഏഴ്), ബംഗാള്‍ (37) എന്നിങ്ങനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker