അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യം വിജയിച്ചു എന്ന് സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ബൈഡന് പ്രതികരിച്ചു. 536 ഇലക്ട്രറല്‍ വോട്ടുകളില്‍ 306 ഉം നേടിയാണ് ബൈഡന് വിജയമുറപ്പിച്ചത്. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായാണ് കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.
ട്രംപിന്റെ നാല് വര്‍ഷത്തെ അമേരിക്ക ഫസ്റ്റ് പോളിസിയില്‍ നിന്നും ലോകത്തിലെ എല്ലാ സഖ്യകക്ഷികളുമായുള്ള ബന്ധം അമേരിക്ക പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസം?ഗത്തില്‍ വ്യക്തമാക്കിയത്.അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തെയും ബൈഡന് അപലപിച്ചു. അത് നടന്നിട്ടില്ല, ഇനിയൊരിക്കലും നടക്കുകയുമില്ല ബൈഡന് പറഞ്ഞു. താനെല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടിയുള്ള പ്രസിഡന്റായിരിക്കുമെന്നും എന്നെ പിന്തുണയ്ക്കാത്തവരോടൊപ്പവും ഉണ്ടാകുമെന്നും ബൈഡന് വ്യക്തമാക്കി. ഐക്യത്തോടെ മാത്രമേ നമുക്ക് പുതിയ തുടക്കം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.