ന്യൂഡല്‍ഹി: രാജസ്ഥാന്‍, തെലങ്കാന, സിക്കിം, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.ഹരിഭാഹു കിസന്റാവു ബാഗ്ഡെയാണ് രാജസ്ഥാന്‍ ഗവര്‍ണര്‍. ജിഷ്ണു ദേവ് വര്‍മയെ തെലങ്കാന ഗവര്‍ണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാര്‍ ഗാങ്വാറിനെ ഝാര്‍ഖണ്ഡിലും രമണ്‍ ദേകയെ ഛത്തീസ്ഗഢിലും ഗവര്‍ണറായി നിയമിച്ചു.മേഘാലയ ഗവര്‍ണറായി സി.എച്ച്. വിജയശങ്കറിനെയും, സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയുടെയും പുതിയ ഗവര്‍ണറാക്കും.
ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവര്‍ണറായും ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് അസം ഗവര്‍ണര്‍. ഇദ്ദേഹത്തിന് മണിപ്പുര്‍ ഗവര്‍ണറുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്.
കെ. കൈലാഷ്‌നാഥനാണ് പുതുച്ചേരിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍.
56 Less than a minute