കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, പുതിയ റെനോ7 5ജി ഫോണിന്റെ പ്രീഓര്‍ഡര്‍ ഫെബ്രുവരി 11 മുതല്‍ സ്വീകരിച്ചു തുടങ്ങി.ഒപ്പോ ഇസ്റ്റോറിലും ഫഌപ്പ്കാര്‍ട്ടിലും മുന്‍കൂറായി ഓര്‍ഡര്‍ നല്‍കാം. 28,999 രൂപയാണ് സ്മാര്‍ട്ട്ഫോണിന്റെ വില. മീഡിയടെക് ഡൈമെന്‍സിറ്റി 900 ജി എസ്ഒസിയാണ് റെനോ7 5ജിക്ക് കരുത്ത് പകരുന്നത്.
4500എംഎഎച്ച് ബാറ്ററി, 65 വാട്ട് സൂപ്പര്‍ വൂക്ക് ഫഌഷ് ചാര്‍ജ്, 256 ജിബി സ്റ്റോറേജ്, 8 ജിബി റാം, റാം എക്സ്പാന്ഷന് ടെക്നോളജി, അപ്ഡേറ്റ് ചെയ്ത ഹൈപ്പര്‍ബൂസ്റ്റ് സിസ്റ്റം ഒപ്റ്റിമൈസര്‍ എന്നിവയുമായാണ് റെനോ7 5ജി വരുന്നത്. 31 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അഞ്ച് മിനിറ്റ് ചാര്‍ജിങ് ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ ഗെയിമിങ് സമയവും ലഭിക്കും.
ഗെയിമുകള്‍ ബാക്ക് ഗ്രൗണ്ടില്‍ നിലനിര്‍ത്താനും, ഒറ്റ ക്ലിക്കിലൂടെ പുനരാരംഭിക്കാനും കഴിയുന്ന ക്വിക്ക് സ്റ്റാര്‍ട്ട്അപ്പ് പോലെയുള്ള ഇഷ്ടാനുസൃത സവിശേഷതകളും ഫോണിലുണ്ട്. അള്‍ട്രാ ടച്ച് റെസ്പോണ്‍സ് സംവിധാനം ടച്ച് സാമ്പിള്‍ നിരക്ക് 1000 ഹെര്‍ട്സ് വരെ വര്‍ധിപ്പിക്കും.
എഐ ഫ്രെയിം റേറ്റ് സ്റ്റെബിലൈസര്‍ സുഗമമായ ഗെയിമിങിനായി സ്ഥിരമായ ഫ്രെയിം റേറ്റുകളും ഉറപ്പാക്കും. പുതിയ കളര്‍ഒഎസ് 12 ഉള്‍പ്പെടുന്ന സ്മാര്‍ട്ട്ഫോണുകളുടെ ആദ്യ സീരിസാണ് റെനോ 7 5ജി.