മസ്ക്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ മലയാളി മരിച്ചു. കൊല്ലം ഓച്ചിറ കൃഷ്ണപുരം സ്വദേശി ഹാരിസ് അബൂബക്കര്‍(50)ആണ് മരിച്ചത്. നിസ്വ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരുമാസത്തോളമായി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹാരിസ്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കരിക്കും.