NRIGULF

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

ഒമാനിലെ റുസ്താഖ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു.  കോഴിക്കോട് സ്വകാര്യ  ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ. മസ്തിഷ്കാഘാതവും വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തതോടെ ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞത് ആരോഗ്യസ്ഥിതി മോശമാക്കി.കോഴിക്കോട് എകരൂൽ സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.

Related Articles

Back to top button