തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലും സര്‍വത്ര ദുരൂഹത. ഒരു വര്‍ഷം മുമ്പാണ് അര്‍ച്ചന കാമുകനായ സുരേഷിനൊപ്പം ഇറങ്ങിപ്പോകുന്നത്. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഇരുവര്‍ക്കും ജോലിയൊന്നും ഉണ്ടായിരുന്നില്ല. അര്‍ച്ചനയുടെ പിതാവ് അശോകന് രോഗബാധിതനായി കിടപ്പിലാണ്. ബന്ധുക്കള്‍ നല്കുന്ന സഹായം കൊണ്ടായിരുന്നു ഇരുവരും ജീവിച്ചത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഏറിയതോടെ കലഹം പതിവായി. ഇതിന് പിന്നാലെയാണ് അര്‍ച്ചന ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതും ഭര്‍ത്താവ് പൊലീസിനെ കണ്ട് ഭയന്നോടിയതും.
താനും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് അര്‍ച്ചന വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിതാവായിരുന്നു ഇരുവരുടെയും ചിലവ് വഹിച്ചിരുന്നത്. അശോകന് വയ്യാതെ കിടപ്പിലായതോടെ ബന്ധുക്കളും സഹായിച്ചു. എന്നാല്‍, ഇരുവരുടെയും ചിലവുകള്‍ കഴിയാന്‍ ഇത് പര്യാപ്തമാകാതെ വന്നതോടെയാണ് കലഹം തുടങ്ങിയത്. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന പെണ്‍കുട്ടിയുടെ മാതാവ് മോളി ആരോപിച്ചതോടെയാണ് സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അര്‍ച്ചന, ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന് അശോകന്. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിക്കുന്നതിന് തലേദിവസം അര്‍ച്ചന സുരേഷിനൊപ്പം വീട്ടില്‍ വന്നിരുന്നു.അന്ന് സുരേഷിന്റെ കയ്യില്‍ ഒരു ലിറ്ററിന്റെ കുപ്പിയില്‍ ഡീസലുണ്ടായിരുന്നു. എന്തിനാണ് ഇത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ ഉറുമ്പായതുകൊണ്ടാണ് എന്ന് മറുപടി നല്കി. ഉപ്പോ മഞ്ഞള്‍പ്പൊടിയോ ഇട്ടാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ അവയെന്നും ഇട്ടിട്ട് പോകുന്നില്ല എന്നായിരുന്നു സുരേഷ് മറുപടി നല്‍കിയതെന്നും അശോകന് പറഞ്ഞു.
വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയെയാണ് (24) ഇന്നലെ രാത്രിയില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസ് എത്തിയതോടെ അര്‍ച്ചനയുടെ ഭര്‍ത്താവ് സന്തോഷ് സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സന്തോഷ് പൊലീസിന്റെ പിടിയിലാകുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടില്‍ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
അര്‍ച്ചനയുടേതും സുരേഷിന്റേതും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അര്‍ച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. വിഴിഞ്ഞം പയറ്റുവിളയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാല്‍ ഇരുവരും തമ്മില്‍ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ അര്‍ച്ചനയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.
പക്ഷേ പൊലീസെത്തിയപ്പോള്‍ അര്‍ച്ചനയുടെ ഭ!ര്‍ത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് അറിയിക്കുന്നു.