BREAKING NEWSLATESTNATIONAL

ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദമെന്നു സംശയം

ജയ്പുര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ നാലു പേര്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണു സംഭവം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ നാല് പേരെയും രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ പ്രവേശിപ്പിച്ചു.
ജനിതക പരിശോധനയ്ക്കായി ഒന്‍പതു പേരുടെയും സ്രവം എടുത്തതായി ദേശീയ മാധ്യമത്തോട് ആരോഗ്യ പ്രവര്‍ത്തകന്‍ പറഞ്ഞു. കുടുംബത്തില്‍ ആകെ 14 പേരില്‍ ഒന്‍പത് പേരുടെ ഫലമാണ് പോസിറ്റിവ് ആയത്. സംസ്ഥാനത്തു നിലവില്‍ 213 കേസുകളാണു പുതിയതായി ഉള്ളത്. ഇതില്‍ 114 എണ്ണവും ജയ്പുരില്‍ നിന്നാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker