NRIOTHERWORLD

‘ഒരു ബിയര്‍ കഴിക്കുക, വാക്‌സിനേഷന്‍ എടുക്കുക’; ജോ ബൈഡന്‍

കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ അമേരിക്കക്കാരെ പ്രേരിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ പ്രഖ്യാപനം.

‘ഒരു ബിയര്‍ കഴിക്കുക. വാക്‌സിനേഷന്‍ എടുക്കുക’-ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലോടെ 70 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണത്തിനായുള്ള സന്ദേശത്തിലാണ് ബൈഡന്റെ പ്രഖ്യാപനം.

ഒരു ഷോട്ട് നേടുക, ബിയര്‍ കഴിക്കുക യുഎസ് സ്വാതന്ത്ര്യദിനത്തിലെ ലക്ഷ്യം കൈവരിക്കാനുള്ള പ്രചാരണത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

ആന്‍ഹ്യൂസര്‍ ബുഷ് പോലുള്ള വന്‍കിട മദ്യകമ്പനി മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ വരെയുള്ളവയെ പദ്ധതിയിലേക്ക് വൈറ്റ്ഹൗസ് റിക്രൂട്ട് ചെയ്തു. പ്രായപൂര്‍ത്തി ആയവരുടെ ജനസംഖ്യയില്‍ 63 ശതമാനം പേര്‍ നിലവില്‍ യുഎസില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളില്‍ 70 ശതമാനം കടന്നിട്ടുണ്ടെന്നും വരുന്ന ആഴ്ച കൂടുതല്‍ സംസ്ഥാനങ്ങള്‍ ഈ ലക്ഷ്യത്തിലെത്തുമെന്നും ബൈഡന്‍ പറഞ്ഞു.

Related Articles

Back to top button