ഒരു സിനിമ, 13 ഗാനങ്ങള്‍, എഴുതിയത് മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ 8 കവികള്‍.1970ല്‍ രാമുകാര്യാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഭയം എന്ന ചിത്രത്തിനായി മലയാളത്തിലെ പ്രഗത്ഭരായ എട്ട് കവികള്‍ ഒന്നിച്ചു എന്ന അപൂര്‍വ നേട്ടമായിരുന്നു അഭയം എന്ന ചിത്രത്തില്‍ ഉണ്ടായത്. ജി ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ,പി ഭാസ്ക്കരന്‍, ശ്രീകുമാരന്‍ തമ്പി, കുമാരനാശാന്,വള്ളത്തോള്‍,വയലാര്‍, ബാലാമണിയമ്മ എന്നീ അതികായകര്ക്കൊപ്പമായിരുന്നു സുഗതകുമാരി ടീച്ചറുടെ സിനിമ പ്രവേശനം.പ്രശസ്തമായ 13 കാവ്യങ്ങള്‍ സിനിമയുടെ ഭാഗമാക്കണമെന്ന സംവിധായകന് രാമുകാര്യാട്ടിന്റെ നിശ്ചയദാര്‍ഡ്യമായിരുന്നു ഇതിന് കാരണം.മലയാള സാഹിത്യലോകത്തെ അതിവിപുലമായ സൗഹൃദമാണ് രാമു കാര്യാട്ടിന് ഇത്രയും സമൃദ്ധമായൊരു കാവ്യമേള തന്റെ സിനിമയിലൊരുക്കാന് സാധിച്ചത്. പാവം മാനവഹൃദയം എന്ന് തുടങ്ങുന്ന സുഗതകുമാരി ടീച്ചറുടെ ഗാനം ആലപിച്ചത് പി സുശീലയായിരുന്നു.അഭയം കൂടാതെ എട്ടോളം ചിത്രങ്ങള്‍ക്കും ടീച്ചര്‍ തൂലിക ചലിപ്പിച്ചിട്ടുണ്ട്.പെരുമ്പടവം ശ്രീധരന് എഴുതിയ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു അഭയം.
Check Also
Close