250 -ലധികം ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ നേടുക. അങ്ങനെയൊരു കാര്യത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ? അതാണ്, യുഎസ്എയിലെ ഐഡഹോയില്‍ നിന്നുള്ള സീരിയല്‍ റെക്കോര്‍ഡ് ബ്രേക്കറായ ഡേവിഡ് റഷ് ചെയ്തത്. അതുകൊണ്ടും തീര്‍ന്നില്ല, ഇപ്പോള്‍ ഒറ്റദിവസം കൊണ്ട് 15 ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത നേട്ടമാണ് ഡേവിഡ് ഉണ്ടാക്കിയിരിക്കുന്നത്.
‘ഒരു ദിവസം കൊണ്ട് പല റെക്കോര്‍ഡുകള്‍ എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍, ഡേവിഡ് റെക്കോര്‍ഡുകള്‍ തകര്‍ത്തത് എങ്ങനെയെന്നത് എന്നെ കൂടുതല്‍ ആകര്‍ഷിച്ചു’ എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക വിധികര്‍ത്താവ് വില്‍ സിന്‍ഡന്‍ പറഞ്ഞത്. തന്നെത്തന്നെ അത്ഭുതപ്പെടുത്തിയ പ്രകടനം എന്നാണ് ഡേവിഡ് റഷ് പ്രതികരിച്ചത്.
ഇനി എന്തൊക്കെയാണ് ഡേവിഡ് റഷ് തകര്‍ത്ത ?ഗിന്നസ് റെക്കോര്‍ഡുകള്‍ എന്നല്ലേ? അതിലൊന്നാണ് മൂന്ന് ആപ്പിള്‍ വച്ച് അമ്മാനമാടുന്ന സമയത്ത് അതില്‍ നിന്നും ഏറ്റവും കൂടുതല്‍ ആപ്പിള്‍ കടിക്കുക എന്നത്. അടുത്തത്, ഏറ്റവും വേ?ഗത്തില്‍ 10 ടോയ്‌ലെറ്റ് പേപ്പര്‍ റോളുകള്‍ അടുക്കി വയ്ക്കുക (ഒരു കൈകൊണ്ട്, 5.38 സെക്കന്റിനുള്ളില്‍).
ഒരു സ്‌ട്രോ വഴി ഒരു ലിറ്റര്‍ നാരങ്ങാനീര് ഏറ്റവും വേ?ഗത്തില്‍ കുടിക്കുകയാണ് അടുത്തതായി ചെയ്തത്. 13.99 സെക്കന്‍ഡാണ് ഇതിന് വേണ്ടി എടുത്ത സമയം. ഏറ്റവും വേ?ഗത്തില്‍ ടി ഷര്‍ട്ട് ധരിക്കുകയാണ് മറ്റൊന്ന്. 30 സെക്കന്റില്‍ 20 എണ്ണം ധരിച്ചു. ഏറ്റവുമധികം ചോപ്സ്റ്റിക്കുകള്‍ ഏറ്റവും വേ?ഗത്തില്‍ ഒരു ലക്ഷ്യത്തിലേക്ക് എറിയുക എന്നതായിരുന്നു വേറൊന്ന്. ഒരു മിനിറ്റില്‍ 39 എണ്ണമാണ് ഇങ്ങനെ എറിഞ്ഞത്. ഇതു കൂടാതെ വേറെയും അനവധി റെക്കോര്‍ഡുകള്‍ ഡേവിഡ് റഷ് തകര്‍ത്തിട്ടുണ്ട്.
51 1 minute read