മുംബൈ : ഒറ്റ ചാര്‍ജില്‍ 400 കിലോ മീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുന്ന, തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ഇലക്ട്രിക് ഇരുചക്ര വാഹനം വിയോമ നിരത്തില്‍ .
ഓട്ടത്തില്‍ തനിയേ ചാര്‍ജ് ചെയ്യുന്ന സാങ്കേതിക വിദ്യയ്ക്ക് തുടക്കമിട്ടാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. സാധാരണ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയെ അപേക്ഷിച്ച് മികച്ച സവിശേഷ സാങ്കേതിക സംവിധാനം വാഗ്ദാനം ചെയ്യുന്നതാണ് വാഹനം. ഊര്‍ജന പുനരുത്പാദന സംവിധാനമുള്ള വിയോമയുടെ വാഹനം. അതേസമയം പൂര്‍ണമായി തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മിച്ചതുമാണ്.
എയ്‌റോസ്‌പേസ് എന്‍ജിനയര്‍മാരായ വര്‍ഷ അനൂപ്, ഷോമിക് മൊഹന്തി, ഉമ്മസാല്‍മ ബാബുജി, ചാര്‍ട്ടേഡ് അക്കൗണ്ടന്റും സാങ്കേതിക വിദഗ്ധനുമായ ഹോസെഫ ഇറാനി എന്നിവരുടെ നേതൃത്വത്തില്‍ 2020ലാണ് വിയോമ മോട്ടോഴ്‌സ് സ്ഥാപിച്ചത്. വര്‍ധിച്ചുവരുന്ന ഇന്ധന ചെലവിന് പരിഹാരമാണെന്നതിനു പുറമെ പരിസ്ഥിത സൗഹൃദമായതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സഹായിക്കുന്നു.
ചാര്‍ജിങ് ഇന്‍ഫ്രസ്‌ട്രെക്ചര്‍ പ്രശ്‌നത്തിന് പരിഹാരവുമാണ് സംരംഭം. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ)സാധൂകരിച്ച വിപ്ലവകരമായ സാങ്കേതിക വിദ്യയില്‍ മികച്ചരീതിയില്‍ വര്‍ഷയും ടീമും വികസിപ്പിച്ച ഇ.വിയുടെയും അതിലൂടെ വിയോമയുടെയും യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശഭരിതരാണ് തങ്ങളെന്ന് ് സ്ഥാപകന്‍ അഷു സുയാഷ് പറഞ്ഞു. വര്‍യെപ്പള്ള അസാധാരണവും മികവ് പുലര്‍ത്തുന്നതുമായി വനിതാ സംരംഭകരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതില്‍ കൊളോസയോടൊപ്പം ഞങ്ങളും അഭിമാനിക്കുന്നു. വിതരണ ശൃംഖലയുടെയും ആഗോള ഉപദേഷ്ടാക്കളുടെയും കഴിവ് പ്രയോജനപ്പെടുത്തുന്നതോടൊപ്പം മൂലധനവും വൈദഗ്ധ്യവും വിപണി പ്രവേശവും ഉറപ്പാക്കി അവരുടെ അഭിലാഷം യാഥാര്‍ഥ്യമാക്കാനും വളര്‍ച്ച സാക്ഷാത്കരിക്കാനും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സുരക്ഷയിലും സാമ്പത്തികത്തിലും വിട്ടുവീഴ്ച ചെയ്യാതെ, ദൂരപരിധിയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ഉത്ക്കണ്ഠ പരിഹരിക്കുകയെന്നതാണ് വയോമ മോട്ടോഴ്‌സ് ആരംഭിക്കുന്നതിന് പ്രചോദനമായതെന്ന് സഹ സ്ഥാപകയും സി.ഇ.ഒയുമായ വര്‍ഷ അനൂപ് പറഞ്ഞു.
ബാറ്ററി പാക്ക് ഒപറ്റിമൈസ് ചെയ്യുന്നതിനും റോഡിലിറക്കാന്‍ പര്യാപ്തമാണെന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രീയ പൂര്‍ത്തീകരിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തില്‍ വേഗത്തിലുള്ള പുറത്തിറക്കലിനുമായി പുതിയ നിക്ഷേപം ഉപയോഗിക്കുമെന്നും കൊളോസ വെഞ്ച്വേഴ്‌സ് സി.ഇ.ഒ പറഞ്ഞു. പ്രീ സീരീസ് എ റൗണ്ടില്‍ വിയോമയുടെ 10ശതമാനം ഓഹരികള്‍ കൊളോസ സ്വന്തമാക്കി.നിലവിലെ നിക്ഷേപകരായ ബി.ആര്‍.ടി.എസ്.ഐ.എഫും ഈ റൗണ്ടില്‍ പങ്കെടുത്തേക്കും.