BREAKING NEWSHEALTHLATESTWORLD

ഒറ്റ പ്രസവത്തില്‍ 10 കുട്ടികള്‍, 7 ആണും 3 പെണ്ണും; ‘ലോക റെക്കോഡിട്ട്’ ദക്ഷിണാഫ്രിക്കന്‍ യുവതി

കേപ്ടൗണ്‍: പത്ത് കുഞ്ഞുങ്ങളെ ഒരേ സമയം പ്രസവിച്ച് റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യുവതി. ഗോസിയാം തമാര സിതോള്‍ എന്ന യുവതിയാണ് പുതിയ റെക്കോര്‍ഡിട്ടിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നുള്ള ഹാലിമ സിസ്സെയുടെ റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു സിസ്സെ ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
താന്‍ എട്ട് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ പോകുന്നുവെന്നാണ് ഗോസിയാം തമാര സിതോള്‍ (37) കരുതിയിരുന്നത്. സ്‌കാന്‍ ചെയ്തപ്പോഴൊക്കെ എട്ട് കുഞ്ഞുങ്ങളെ മാത്രമാണ് കണ്ടിരുന്നത്. എന്നാല്‍ തിങ്കളാഴ്ച സിതോള്‍ പ്രസവിച്ചപ്പോള്‍ പത്ത് പൊന്നോമനകളെ കണ്ട് അവരും കുടുംബവും അമ്പരന്നു.
‘ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍മക്കളുമാണ് പിറന്നത്. അവള്‍ ഏഴ് മാസം ഏഴ് ദിവസം ഗര്‍ഭിണിയായിരുന്നു. ഞാന്‍ സന്തോഷവാനാണ്.’ സിതോളിന്റെ ഭര്‍ത്താവ് ടെബോഹോ സോടെറ്റ്‌സി പറഞ്ഞു.
തന്റെ ഗര്‍ഭാവസ്ഥ സ്വാഭാവികമാണെന്നും ചികിത്സകളൊന്നും നടത്തിയിട്ടില്ലെന്നും സിതോള്‍ പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ് പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളുണ്ട്. ഗര്‍ഭത്തിലുള്ളത് എട്ട് കുഞ്ഞുങ്ങളാെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, സിതോള്‍ പറഞ്ഞു.
‘സിതോള്‍ പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ അഭിനന്ദനങ്ങളും ആശംസകളും ഞങ്ങള്‍ കുടുംബത്തെ അറിയിക്കുകയാണ്. നിലവില്‍ കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനാല്‍ ഇതൊരു റെക്കോര്‍ഡ് ആണെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.’ ഗിന്നസ് ബുക്ക് അധികൃതര്‍ പറഞ്ഞു

Related Articles

Back to top button