BREAKING NEWSLATESTNATIONAL

ഒറ്റ യാത്രക്കാരനുമായി മുബൈ ദുബായ് യാത്രാവിമാനം പറന്നു; അതും 18,000 രൂപയുടെ ടിക്കറ്റില്‍

മുംബൈ: 360 സീറ്റുകളുള്ള യാത്ര വിമാനം മുംബൈയില്‍ നിന്ന് ദുബായിലേക്ക് പറന്നത് ഒറ്റ യാത്രക്കാരനുമായി. പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണെങ്കിലും സംഗതി സത്യമാണ്. മെയ് 19ന് 360 സീറ്റര്‍ ബോയിംഗ് 777 വിമാനമാണ് ഒറ്റ യാത്രക്കാരനുമായി പറന്നത്. നാല്‍പ്പതുകാരനായ ഭാവേഷ് ജാവേരി ആയിരുന്നു വിമാനത്തിലെ ഏക യാത്രക്കാരന്‍. 18,000 രൂപ നല്‍കിയാണ് ഇയാള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
താന്‍ നിരവധി തവണ വിമാന യാത്ര ചെയ്തിട്ടുണ്ട്, എന്നാല്‍ ഇത് എക്കാലത്തേയും മികച്ച വിമാനമാണെന്നാണ്. മുംബൈയില്‍ നിന്ന് ദുബായിലേക്കും തിരിച്ചും നിരവധി പ്രാവിശ്യം യാത്ര ചെയ്തിട്ടുള്ള ഭാവേഷ് ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഭാഗ്യ നമ്പര്‍ 18 ആയതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ട സീറ്റും വിമാനത്തില്‍ ലഭിച്ചു. മാത്രമല്ല വിമാനത്തിലെ കമാന്‍ഡറോടും ക്രൂവിനോടും കൂടുതല്‍ നേരം സംസാരിക്കാനുള്ള അവസരവും ഭാവേഷിന് ലഭിച്ചു.
വിമാനത്തിലെ അനൗണ്‍സ്‌മെന്റുകള്‍ പോലും വ്യക്തിപരമായിരുന്നു. ഉദാഹരണത്തിന് മിസ്റ്റര്‍ ജാവേരി, ദയവായി നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ഉറപ്പിക്കുക. തുടങ്ങിയ കാര്യങ്ങളൊക്കെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു അനൗണ്‍സ്‌മെന്റ്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണമനുസരിച്ച്, യുഎഇ പൗരന്മാര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ക്കും നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ക്കും മാത്രമേ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പറക്കാന്‍ അനുവാദമുള്ളു.
മുംബൈ-ദുബായ് റൂട്ട് ചെയ്യാന്‍ ഒരു എയര്‍ലൈനില്‍ നിന്ന് ബോയിംഗ് 777 ചാര്‍ട്ടര്‍ ചെയ്യാന്‍ 70 ലക്ഷം രൂപയോളം ചെലവാകുമെന്ന് ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ വ്യവസായത്തിലെ ഒരു ഓപ്പറേറ്റര്‍ പറഞ്ഞു.
ഭാവേഷ് ജാവേരിക്ക് ഗോള്‍ഡന്‍ വിസയുണ്ട്, പുറപ്പെടുന്ന തീയതിക്ക് ഒരാഴ്ച മുമ്പ് എയര്‍ലൈനിലേക്ക് വിളിച്ചതിന് ശേഷം 18,000 രൂപ എക്കണോമി ക്ലാസ് ടിക്കറ്റ് വാങ്ങിയിരുന്നു. ‘ഞാന്‍ സാധാരണയായി ബിസിനസ് ക്ലാസ് ടിക്കറ്റാണ് ബുക്ക് ചെയ്യാറുള്ളത്, യാത്രക്കാര്‍ കുറവുള്ള സാഹചര്യത്തില്‍ ഇക്കോണമി സീറ്റ് ബുക്ക് ചെയ്താലോ എന്ന് ഞാന്‍ ആലോചിച്ചു’ അങ്ങനെയാണ് എക്കോണമി ക്ലാസ് ടിക്കറ്റ് വാങ്ങിയതെന്ന് ഭാവേഷ് പറയുന്നു.
ടിക്കറ്റില്‍ യാത്ര തീയ്യതി രേഖപ്പെടുത്താത്തതിനാല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെര്‍മിനലിലേക്ക് പ്രവേശന അനുമതി നിഷേധിച്ചതായും അദ്ദേഹം പറയുന്നു. ഉടന്‍ തന്നെ ഭാവേഷ് എമിറേറ്റ്‌സുമായി ബന്ധപ്പെട്ടു. EK501 എന്ന വിമാന വിമാനത്തിലെ ഏക യാത്രക്കാരനായതിനാല്‍ ഉദ്യോഗസ്ഥര്‍ തന്നെ കാത്തിരിക്കുന്നുവെന്ന അറിയിപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.
14 സീറ്റുകളുള്ള വിമാനത്തില്‍ ഒന്‍പത് യാത്രക്കാരുമായി ഞാന്‍ കഴിഞ്ഞ ജൂണില്‍ ദുബായില്‍ നിന്ന് മുംബൈയിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു യാത്രാനുഭവം ആദ്യമായിട്ടാണെന്ന് അദ്ദേഹം പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker