BREAKING NEWSLATESTOTHERSSPORTS

ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍

ടോക്യോ: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍. ഇതോടെ ടോക്യോയില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു.

പുരുഷന്മാരുടെ 57കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ കസാകിസ്ഥാന്‍ താരത്തെ മലര്‍ത്തിയടിച്ചാണ് രവി കുമാര്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചത്. കസാകിസ്ഥാന്‍ താരത്തിനോട് പോയിന്റില്‍ പിന്നില്‍ നിന്നെങ്കില്‍ വിന്‍ ബൈ ഫാളിലൂടെയാണ് രവി കുമാര്‍ പോയിന്റ് പിടിച്ചത്.

2012ല്‍ സുശീല്‍ കുമാര്‍ ഫൈനലില്‍ കടന്നതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഗുസ്തിയില്‍ ഫൈനല്‍ പോരിന് എത്തുന്നത്. രവി കുമാര്‍ മെഡല്‍ ഉറപ്പിച്ചതോടെ ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലിലേക്ക് എത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker