LATESTOTHERSSPORTSWORLD

ഒളിമ്പിക്‌സും സെക്‌സും തമ്മില്‍ ബന്ധമുണ്ടോ? ഒളിമ്പിക് വില്ലേജില്‍ ഇക്കുറി വിതരണം ചെയ്യുക ഒന്നര ലക്ഷം ഗര്‍ഭനിരോധന ഉറകള്‍

ടോക്കിയോ: ഒളിമ്പിക്‌സിനെത്തുന്ന താരങ്ങള്‍ക്കായി സംഘാടകര്‍ ഇക്കുറി ഒരുക്കിയിരിക്കുന്നത് ഒന്നര ലക്ഷം ഗര്‍ഭനിരോധന ഉറകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കുറി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന 11,000 കായികതാരങ്ങളില്‍ ഓരോരുത്തര്‍ക്കും 14 ഗര്‍ഭനിരോധന ഉറകള്‍ വീതം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നല്‍കും. ഒളിമ്പിക് വില്ലേജില്‍ താരങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നേരത്തേ തന്നെ വിലക്ക് നിലവിലുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ലെന്ന് താരങ്ങള്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കുറി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ ശാരീരിക അകലം പാലിക്കണമെന്നാണ് മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. എന്നിട്ടും ഗര്‍ഭനിരോധന ഉറകള്‍ എന്തിന് വിതരണം ചെയ്യണം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
എന്നാല്‍, ഗര്‍ഭനിരോധന ഉറകള്‍ നല്‍കുന്നത് ഒളിമ്പിക് വില്ലേജില്‍ ഉപയോഗിക്കാനല്ല എന്നാണ് സംഘാടകരുടെ വാദം. താരങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഉപയോഗിക്കാനാണത്രേ ഇവ നല്‍കുന്നത്. എന്നാല്‍, അങ്ങനെയല്ല യാഥാര്‍ത്ഥ്യം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒളിമ്പിക് വില്ലേജില്‍ ഒരുകാലത്തും സെക്‌സിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് പല വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്. കായികതാരങ്ങള്‍ കെട്ടിടങ്ങള്‍ക്കിടയിലും പുല്ലിലും തുറന്നയിടങ്ങളിലുമെല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് അമേരിക്കന്‍ താരം റ്യാന്‍ ലോഷെ പറയുന്നു. ഒളിംപിക് വില്ലേജിലെ 70-75 ശതമാനം പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും 12 തവണ ഒളിംപിക് മെഡല്‍ നേടിയ ലോഷെ പറഞ്ഞു. താന്‍ സിഡ്‌നി ഒളിംപിക്‌സിനിടെ ഒരു ദിവസം മൂന്ന് സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ സഹതാരം ബ്രൂക്‌സ് ഗ്രീര്‍ പറയുന്നത്.
1988 സിയോള്‍ ഒളിംപിക്‌സ് മുതലാണ് ഒളിംപിക് വില്ലേജജില്‍ കോണ്ടം വിതരണം ചെയ്യാന്‍ തുടങ്ങിയത്. എയ്ഡ്‌സ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോഴാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നീക്കം. പിന്നീട് ഓരോ ഒളിംപിക്‌സിലും കോണ്ടം വിതരണം നിര്‍ബന്ധമാക്കി. 2016 റയോ ഒളിംപിക്‌സിലാണ് ഏറ്റവും കൂടുതല്‍ കോണ്ടം ചെലവായത്. 450,000 കോണ്ടമാണ് വീതരണം ചെയ്തത്. അതായത് ഒരു അത്‌ലറ്റിന് 42 എണ്ണം എന്ന കണക്കില്‍. ഇതില്‍ 100,000 ഉം സ്ത്രീകള്‍ക്കുള്ള കോണ്ടമായിരുന്നു. 2000ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ അത്‌ലറ്റുകളുടെ ആവശ്യപ്രകാരം 20,000 കോണ്ടം അധികം വിതരണം ചെയ്യേണ്ടി വന്നു.
ജൂലൈ 23നാണ് ടോക്കിയോ ഒളിംപിക്‌സ് ആരംഭിക്കുന്നത്. 2020ല്‍ നിശ്ചയിച്ചിരുന്ന കായികമാമാങ്കം കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021 ലേക്ക് മാറ്റുകയായിരുന്നു. 33 പേജ് നിബന്ധനങ്ങള്‍ അടങ്ങിയ പുസ്തകമാണ് ടോക്കിയോ ഒളിംപിക്‌സിനായി പുറത്തിറക്കിയത്. നിയമങ്ങള്‍ തെറ്റിച്ചാല്‍ അവരുടെ മത്സര ഇനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ കെട്ടിപ്പിടുത്തങ്ങളും ഹസ്തദാനവും ഒഴിവാക്കണം. ശാരീരിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും നിയമാവലിയിലുണ്ട്. കൊവിഡ് പശ്ചാത്തത്തില്‍ ഹസ്തദാനവും ശാരീരിക സമ്പര്‍ക്കങ്ങളും ഒഴിവാക്കുമ്പോള്‍ എന്തിനാണ് കോണ്ടം നല്‍കുന്നതെന്നുള്ള ചോദ്യം ഇപ്പോഴും ബാക്കിയാകുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker