BREAKING NEWSOTHERSSPORTS

ഒളിമ്പിക്‌സ് യോഗ്യത നേടി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്

റോം: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോ?ഗ്യത. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് 27കാരനായ സജന്‍. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്‌സില്‍ സജന്‍ മത്സരിക്കുക.
റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്തെതിയാണ് സജന്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്. 1:56:38 സെക്കന്‍ഡിലാണ് സജന്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. 1:56.48 സെക്കന്‍ഡായിരുന്നു ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാന്‍ വേണ്ടിയിരുന്നത്.
നേരത്തെ ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല. ബെല്‍ഗ്രേഡില്‍ 1.56.96 സെക്കന്‍ഡിലായിരുന്നു സജന്‍ ഫിനിഷ് ചെയ്തത്. 0.48 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സജന് അന്ന് നേരിട്ട് യോഗ്യത നഷ്ടമായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker