KERALANEWS

ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവ്; പുതുച്ചേരി ലഫ്. ഗവർണർ മലയാളിയായ കെ. കൈലാഷ്‌നാഥ്

ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവൻ പുറത്തിറക്കി. മലയാളിയായ കെ കൈലാഷനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു. പഞ്ചാബ് – ചണ്ഡിഗഡ് ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവിൽ അസം ഗവണറായ ഗുലാബ് ചന്ദ് ഘട്ടാരിയയൊണ് പകരം ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.

സിക്കിം ഗവർണറായ ലക്ഷമൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഓം പ്രകാശ് മാതുർ സിക്കിം ഗവർണറായി ചുമതലയേൽക്കും. രാജസ്ഥാൻ, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്.

Related Articles

Back to top button