KERALALATEST

ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വിറ്റാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ഓക്‌സിജന്‍ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പ്പന, കണക്കില്‍പ്പെടാതെയുള്ള വില്‍പ്പന, വിലകൂട്ടി വില്‍പ്പന എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവയ്ക്കാന്‍ അനുവദിക്കില്ല. ഉപയോഗിച്ചശേഷം സിലിണ്ടറുകള്‍ വേഗം മടക്കി നല്‍കണം. പുഴ്ത്തിവയ്ക്കാനോ കൃത്രിമ ക്ഷാമം ഉണ്ടാക്കാനോ അനുവദിക്കില്ല. നൈട്രജന്‍, ഹീലിയം സിലിണ്ടറുകള്‍ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കു കൈമാറണം. ഇതിനെ മെഡിക്കല്‍ ഉപയോഗത്തിനായി പരിവര്‍ത്തനം ചെയ്യും.
സിലിണ്ടറുകള്‍ സപ്ലൈ ചെയ്യുന്നവരും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും ഓക്‌സിജന്റെ സ്റ്റോക്ക് സര്‍ക്കാരിനെ കൃത്യമായി അറിയിക്കണം. കലക്ടര്‍മാര്‍ നിയോഗിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ ഓക്‌സിജന്‍ സംഭരണ കേന്ദ്രങ്ങളിലും വിതരണ കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. മെഡിക്കല്‍ ഓക്‌സിജന്‍ നീക്കത്തിന് ഗ്രീന്‍ കോറിഡോര്‍ സംവിധാനമൊരുക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker