KERALALATEST

ഓക്‌സിജന്‍ വിതരണക്കാരുടെ കുത്തക നിയന്ത്രിക്കുന്നത് മുന്‍ ആരോഗ്യമന്ത്രിയെന്ന ആരോപണം: പി.ടി തോമസിന് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ പി.ടി തോമസിന് വക്കീല്‍ നോട്ടീസ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പികെ ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയത്. ഓക്‌സിജന്‍ വില കൂട്ടാന്‍ വിലകൂട്ടാനായി ഈ കമ്പനി കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നു എന്നതടക്കമുള്ള ആരോണങ്ങള്‍ പിടി തോമസ് ഉന്നയിച്ചിരുന്നു.
ആരോപണത്തിലേക്ക് മനപൂര്‍വ്വം വലിച്ചിഴക്കുന്ന പിടി തോമസിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പികെ ശ്രീമതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സതേണ്‍ എയര്‍പ്രൊഡക്‌സുമായോ അയണക്‌സുമായോ ഒരു ബന്ധവും ഇല്ലെന്നും ശ്രീമതി വക്കീല്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്
മെഡിക്കല്‍ ഓക്‌സിജന്റെ വിതരണ കുത്തക സതേണ്‍ എയര്‍ പ്രോഡക്ട്‌സ് എന്ന കമ്പനിക്കു ലഭിച്ചതില്‍ അഴിമതിയുണ്ടെന്നും പി.ടി തോമസ് ആരോപിച്ചിരുന്നു. ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള ദാരുണ മരണങ്ങള്‍ കേരളത്തില്‍ ഉണ്ടാകും. മെഡിക്കല്‍ ഓക്‌സിജന്‍ മരുന്നായാണ് കണക്കാക്കുന്നത്. ഇതിന്റെ കുത്തക വിതരണം മുന്‍ മന്ത്രിയുടെ ബന്ധുവിന് കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker