ചെന്നൈ: ഓക് ലന്റ് യുണിവേഴ്സിറ്റി ഓഫ് ടെകനോളജി ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തി. ഇന്ത്യയിലെ ടോപ് റാങ്കിങ്ങ് ഉള്ള സാങ്കേതിക സര്‍വകലാശാലയായ ഐ.ഐ.ടി മദ്രാസുമായി കരാര്‍ ഒപ്പുവെച്ചു. ഐ.ഐ.ടി ചെന്നൈ ന്യൂസിലാന്റിലെ ഏതെങ്കിലും സര്‍വകലാശാലയുമായി സഹകരണത്തിന് ഒപ്പിടുന്നത് ഇതാദ്യമായിട്ടാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇതിന്റെ ഭാഗമായി ഓക് ലാന്റ് സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. ഗവേഷണ പങ്കാളിത്തം, ഫണ്ടിംഗ് അപേക്ഷകള്‍ , പരസ്പരണ സഹകരണത്തിനുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവയില്‍ ദീര്‍ഘകാലത്തേക്കുള്ള ബന്ധം ഈ കരാറിലൂടെ ഉറപ്പാക്കിയിട്ടുണ്ട്
ഇന്നൊവേഷന്റെയും അപ്ലൈഡ് റിസര്‍ച്ചിന്റേയും മുന്നിരയില്ലുള്ള സ്ഥാപനങ്ങളാണ് രണ്ടുമെന്ന് ഇന്റര്‍ നാഷണല്‍ പ്രൊ വൈസ് ചാന്‍സലറും ഡിസൈന്‍ ക്രിയേറ്റീവ് ടെക് നെളജികളുടെ ഡീനുമായ പ്രൊഫസര്‍ ഗൈ ലിറ്റില്‍ ഫെയര്‍ പറഞ്ഞു