BREAKINGKERALA

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു; കാറിലുണ്ടായിരുന്ന ദമ്പതികള്‍ രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിമേല്‍ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. പ്രദീപ് കുമാറും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടന്‍ ഇരുവരും പുറത്തിറങ്ങി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.

Related Articles

Back to top button